Treatments & Procedures
Dr. Rajeev S – Laparoscopic, Robotic Endourology Surgeon. Modern urology care – from laser stone surgery to robotic cancer surgery and reconstructive procedures.
ലേസർ കിഡ്നി സ്റ്റോൺ ശസ്ത്രക്രിയ മുതൽ റോബോട്ടിക് കാൻസർ ശസ്ത്രക്രിയ വരെ – ആധുനിക യൂറോളജി ചികിത്സകൾ ഒരിടത്ത്.
Endourology / Laser Procedures
എൻഡോ-യൂറോളജി ചികിത്സകൾ
Endourology and laser procedures performed through the body's natural urinary passages or a tiny puncture – for kidney stones, prostate enlargement, bladder tumours and strictures. Most avoid an open incision altogether.
ശരീരത്തിലെ സ്വാഭാവിക മൂത്രനാളിയിലൂടെയോ ചെറിയൊരു ദ്വാരത്തിലൂടെയോ ചെയ്യുന്ന ചികിത്സകൾ. കിഡ്നി സ്റ്റോൺ, പ്രോസ്റ്റേറ്റ് വീക്കം, മൂത്രസഞ്ചിയിലെ മുഴകൾ, മൂത്രനാളി ചുരുക്കം എന്നിവയ്ക്ക് – മിക്കതിനും പുറമേ മുറിവ് വേണ്ട.
Book Consultation · ബുക്ക് ചെയ്യാംRIRS
Retrograde Intra-Renal Surgery – a flexible scope and laser are used to break kidney stones from inside, with no cuts.
ഫ്ലെക്സിബിൾ സ്കോപ്പും ലേസറും ഉപയോഗിച്ച് മുറിവില്ലാതെ വൃക്കയിലെ കല്ല് അകത്തുനിന്ന് പൊടിക്കുന്നു.
PCNL
Percutaneous Nephrolithotomy – removal of large kidney stones through a small keyhole puncture in the back.
വലിയ കിഡ്നി സ്റ്റോൺ പുറകിലെ ചെറിയ ദ്വാരത്തിലൂടെ നീക്കം ചെയ്യുന്നു.
URS
Ureteroscopy – a thin scope passed into the ureter to fragment and remove stones.
നേർത്ത സ്കോപ്പ് മൂത്രനാളിയിലേക്ക് കടത്തി കല്ല് പൊടിച്ച് നീക്കുന്നു.
Laser Enucleation of Prostate (HoLEP)
Holmium laser removal of the obstructing prostate tissue for enlarged prostate (BPH).
പ്രോസ്റ്റേറ്റ് വീക്കം മൂലമുള്ള മൂത്രതടസ്സം ലേസർ ഉപയോഗിച്ച് മാറ്റുന്നു.
TURP
Transurethral Resection of the Prostate – endoscopic removal of prostate tissue blocking urine flow.
മൂത്രമൊഴുക്ക് തടയുന്ന പ്രോസ്റ്റേറ്റ് ഭാഗം എൻഡോസ്കോപ്പിലൂടെ നീക്കം ചെയ്യുന്നു.
TURBT
Transurethral Resection of Bladder Tumour – removal and diagnosis of bladder growths through the urethra.
മൂത്രസഞ്ചിയിലെ മുഴകൾ മൂത്രനാളിയിലൂടെ നീക്കം ചെയ്ത് പരിശോധിക്കുന്നു.
BNI
Bladder Neck Incision – relieves obstruction at the bladder outlet.
മൂത്രസഞ്ചിയുടെ വായ്ഭാഗത്തെ തടസ്സം മാറ്റുന്നു.
Cystolithotripsy
Laser or pneumatic fragmentation and removal of bladder stones through the urethra – no external cut.
മൂത്രസഞ്ചിയിലെ കല്ല് മൂത്രനാളിയിലൂടെ ലേസർ ഉപയോഗിച്ച് പൊടിച്ച് നീക്കം ചെയ്യുന്നു.
DVIU
Direct Vision Internal Urethrotomy – endoscopic opening of a narrowed urethra (stricture).
ചുരുങ്ങിയ മൂത്രനാളി എൻഡോസ്കോപ്പിലൂടെ തുറക്കുന്നു.
Laparoscopic & Robotic Procedures
താക്കോൽദ്വാര / റോബോട്ടിക് ശസ്ത്രക്രിയകൾ
Keyhole and robot-assisted surgery uses small incisions, magnified 3D vision and precise instruments – typically meaning less pain, less blood loss and a quicker recovery than open surgery.
ചെറിയ ദ്വാരങ്ങൾ, വലുതാക്കിയ 3D കാഴ്ച, കൃത്യതയുള്ള ഉപകരണങ്ങൾ – തുറന്ന ശസ്ത്രക്രിയയെക്കാൾ വേദനയും രക്തനഷ്ടവും കുറവ്, വേഗത്തിൽ സുഖം പ്രാപിക്കാം.
Book Consultation · ബുക്ക് ചെയ്യാംRadical & Simple Nephrectomy
വൃക്ക നീക്കം ചെയ്യൽRemoval of a kidney affected by cancer (radical) or a non-functioning kidney (simple).
കാൻസർ ബാധിച്ചതോ പ്രവർത്തനം നിലച്ചതോ ആയ വൃക്ക നീക്കം ചെയ്യുന്നു.
Partial Nephrectomy
വൃക്കയുടെ ഭാഗികമായ നീക്കംRemoval of only the tumour while preserving the healthy part of the kidney.
മുഴ മാത്രം നീക്കി വൃക്കയുടെ ആരോഗ്യമുള്ള ഭാഗം സംരക്ഷിക്കുന്നു.
Pyeloplasty
Reconstruction of a blocked kidney outlet (PUJ obstruction) to restore drainage.
വൃക്കയിൽ നിന്ന് മൂത്രം ഒഴുകുന്ന ഭാഗത്തെ തടസ്സം ശരിയാക്കുന്നു.
Ureteric Reimplantation
Re-attaching the ureter to the bladder for reflux, blockage or injury.
മൂത്രനാളി മൂത്രസഞ്ചിയുമായി വീണ്ടും ഘടിപ്പിക്കുന്നു – തടസ്സം, പരിക്ക്, റിഫ്ലക്സ് എന്നിവയ്ക്ക്.
Uretero-ureterostomy
Joining two segments of the ureter after a narrowing or injury is removed.
ചുരുങ്ങിയതോ പരിക്കേറ്റതോ ആയ ഭാഗം നീക്കി മൂത്രനാളിയുടെ രണ്ടറ്റവും യോജിപ്പിക്കുന്നു.
Radical Prostatectomy
Removal of the prostate for prostate cancer, including robot-assisted technique.
പ്രോസ്റ്റേറ്റ് കാൻസറിന് പ്രോസ്റ്റേറ്റ് നീക്കം ചെയ്യൽ – റോബോട്ടിക് രീതിയിലും.
Renal Cyst Deroofing
Keyhole removal of the wall of a large or symptomatic kidney cyst so it can no longer refill.
വലിയ വൃക്ക സിസ്റ്റ് വീണ്ടും നിറയാതിരിക്കാൻ താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്ന് മാറ്റുന്നു.
Andrology Procedures
പുരുഷ ആരോഗ്യ ചികിത്സകൾ
Men's reproductive and sexual health, handled with privacy and respect – including evaluation and surgery for male infertility, varicocele and erectile problems.
പുരുഷന്മാരുടെ പ്രത്യുൽപ്പാദന, ലൈംഗിക ആരോഗ്യ പ്രശ്നങ്ങൾക്ക് പൂർണ്ണ സ്വകാര്യതയോടെ ചികിത്സ – പുരുഷ വന്ധ്യത, വെരിക്കോസീൽ, ഉദ്ധാരണ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ.
Book Consultation · ബുക്ക് ചെയ്യാംTesticular Biopsy
വൃഷണ ബയോപ്സിSampling of testicular tissue to assess sperm production.
ബീജോൽപ്പാദനം പരിശോധിക്കാൻ വൃഷണത്തിൽ നിന്ന് ചെറിയ സാമ്പിൾ എടുക്കുന്നു.
M-TESE
Microdissection Testicular Sperm Extraction – microscope-guided sperm retrieval for assisted reproduction.
മൈക്രോസ്കോപ്പ് സഹായത്തോടെ വൃഷണത്തിൽ നിന്ന് ബീജം കണ്ടെത്തി എടുക്കുന്നു (IVF / ICSI-ക്ക്).
TESA
Testicular Sperm Aspiration – needle retrieval of sperm directly from the testis.
സൂചി ഉപയോഗിച്ച് വൃഷണത്തിൽ നിന്ന് നേരിട്ട് ബീജം എടുക്കുന്നു.
Microscopic Subinguinal Varicocelectomy
Microsurgical correction of varicocele, a common treatable cause of male infertility.
പുരുഷ വന്ധ്യതയുടെ ഒരു പ്രധാന കാരണമായ വെരിക്കോസീൽ മൈക്രോസർജറിയിലൂടെ ശരിയാക്കുന്നു.
Chordee Correction
ലിംഗവളവ് ശരിയാക്കൽSurgical straightening of penile curvature.
ലിംഗത്തിന്റെ വളവ് ശസ്ത്രക്രിയയിലൂടെ നേരെയാക്കുന്നു.
Penile Implant
പീനൈൽ ഇംപ്ലാന്റ്A long-term solution for erectile dysfunction when other treatments have not worked.
മറ്റ് ചികിത്സകൾ ഫലിക്കാത്ത ഉദ്ധാരണ പ്രശ്നങ്ങൾക്ക് ദീർഘകാല പരിഹാരം.
Reconstructive Urethroplasty
മൂത്രനാളി പുനർനിർമ്മാണ ശസ്ത്രക്രിയ
Open reconstructive surgery to repair a narrowed or scarred urethra (urethral stricture), offering a durable solution to a weak or obstructed urine stream.
ചുരുങ്ങിയതോ മുറിവുണങ്ങി അടഞ്ഞതോ ആയ മൂത്രനാളി ശരിയാക്കുന്ന ശസ്ത്രക്രിയ – ശക്തി കുറഞ്ഞതോ തടസ്സപ്പെട്ടതോ ആയ മൂത്രമൊഴുക്കിന് ദീർഘകാല പരിഹാരം.
Book Consultation · ബുക്ക് ചെയ്യാംWhen is it needed?
എപ്പോഴാണ് ആവശ്യം?Recurrent strictures, long strictures or strictures that return after urethrotomy (DVIU) or dilatation.
ആവർത്തിക്കുന്നതോ നീളം കൂടിയതോ, DVIU-വിന് ശേഷം വീണ്ടും വരുന്നതോ ആയ മൂത്രനാളി ചുരുക്കം.
Common symptoms
സാധാരണ ലക്ഷണങ്ങൾThin or slow stream, straining, spraying, incomplete emptying or repeated urinary infections.
നേർത്തതോ പതുക്കെയോ ഉള്ള മൂത്രമൊഴുക്ക്, മുക്കേണ്ടി വരിക, മൂത്രം മുഴുവൻ പോകാതിരിക്കുക, ആവർത്തിക്കുന്ന അണുബാധ.
Evaluation
പരിശോധനUroflowmetry and urethral imaging help define the length and location of the stricture so the right repair can be planned.
യൂറോഫ്ലോമെട്രി, എക്സ്-റേ പരിശോധനകളിലൂടെ ചുരുക്കത്തിന്റെ നീളവും സ്ഥാനവും കണ്ടെത്തി ശരിയായ ശസ്ത്രക്രിയ തീരുമാനിക്കുന്നു.
Genito-Urinary Traumas
മൂത്രാശയ, ജനനേന്ദ്രിയ പരിക്കുകൾ
Timely assessment and management of injuries to the kidneys, ureters, bladder, urethra and genitals – from road accidents, falls or other trauma.
റോഡ് അപകടം, വീഴ്ച തുടങ്ങിയവ മൂലം വൃക്ക, മൂത്രനാളി, മൂത്രസഞ്ചി, ജനനേന്ദ്രിയം എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകൾക്ക് സമയബന്ധിതമായ ചികിത്സ.
Kidney & Ureter Injuries
വൃക്ക, മൂത്രനാളി പരിക്കുകൾImaging-guided assessment with conservative, endoscopic or surgical management.
സ്കാൻ പരിശോധനയ്ക്ക് ശേഷം മരുന്ന്, എൻഡോസ്കോപ്പി അല്ലെങ്കിൽ ശസ്ത്രക്രിയ.
Bladder & Urethral Injuries
മൂത്രസഞ്ചി, മൂത്രനാളി പരിക്കുകൾRepair and urinary diversion where needed, followed by planned reconstruction.
പരിക്ക് ശരിയാക്കൽ, ആവശ്യമെങ്കിൽ താൽക്കാലിക മൂത്രവഴി, പിന്നീട് പുനർനിർമ്മാണം.
Seek care immediately if…
ഉടൻ ചികിത്സ തേടേണ്ടത്…There is blood in the urine, inability to pass urine, or severe pain after an injury to the abdomen, back or pelvis.
വയറിനോ പുറത്തിനോ ഇടുപ്പിനോ പരിക്കേറ്റ ശേഷം മൂത്രത്തിൽ രക്തം, മൂത്രം പോകാതിരിക്കൽ, കഠിന വേദന എന്നിവ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തുക.
Conventional / Stapler Circumcision
സാധാരണ / സ്റ്റേപ്ലർ സർക്കംസിഷൻ
Circumcision for phimosis, recurrent infection or personal reasons, with the choice of conventional or stapler technique.
ഫിമോസിസ്, ആവർത്തിക്കുന്ന അണുബാധ, അല്ലെങ്കിൽ വ്യക്തിപരമായ കാരണങ്ങൾക്ക് – സാധാരണ രീതിയോ സ്റ്റേപ്ലർ രീതിയോ തിരഞ്ഞെടുക്കാം.
Book Consultation · ബുക്ക് ചെയ്യാംConventional Circumcision
സാധാരണ രീതിThe standard surgical technique with stitches, suitable for most patients.
തുന്നലോടു കൂടിയ സാധാരണ ശസ്ത്രക്രിയാ രീതി – മിക്കവർക്കും അനുയോജ്യം.
Stapler Circumcision
സ്റ്റേപ്ലർ രീതിA disposable stapler device gives a uniform result, shorter procedure time and less bleeding.
സ്റ്റേപ്ലർ ഉപകരണം ഉപയോഗിച്ച് – കുറഞ്ഞ സമയം, കുറഞ്ഞ രക്തസ്രാവം, ഭംഗിയുള്ള ഫലം.
The information on this page is for general awareness. The right treatment for you depends on a clinical examination and investigations – please consult the doctor.
ഈ പേജിലെ വിവരങ്ങൾ പൊതുവായ അറിവിന് മാത്രം. നിങ്ങൾക്ക് അനുയോജ്യമായ ചികിത്സ ഡോക്ടറുടെ പരിശോധനയ്ക്കും ടെസ്റ്റുകൾക്കും ശേഷമേ തീരുമാനിക്കാനാകൂ.
Not sure which treatment you need?
Book a consultation and get a clear explanation of your condition and options.
ഏത് ചികിത്സ വേണമെന്ന് ഉറപ്പില്ലേ? കൺസൾട്ടേഷൻ ബുക്ക് ചെയ്യൂ – നിങ്ങളുടെ രോഗവും ചികിത്സാ സാധ്യതകളും ഡോക്ടർ വ്യക്തമായി വിശദീകരിക്കും.