Frequently Asked Questions
Simple answers to the questions patients ask most often.
രോഗികൾ സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരങ്ങൾ – മലയാളത്തിലും.
General · പൊതുവായവ
See a urologist if you notice blood in the urine, pain or burning while passing urine, frequent or urgent urination, a weak stream, kidney stone pain, repeated urinary infections, or any concern about male sexual or reproductive health.
മൂത്രത്തിൽ രക്തം, മൂത്രമൊഴിക്കുമ്പോൾ വേദനയോ പുകച്ചിലോ, ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക, ശക്തി കുറഞ്ഞ മൂത്രമൊഴുക്ക്, കിഡ്നി സ്റ്റോൺ വേദന, ആവർത്തിക്കുന്ന മൂത്രാശയ അണുബാധ, പുരുഷ ലൈംഗിക / പ്രത്യുൽപ്പാദന ആരോഗ്യ പ്രശ്നങ്ങൾ – ഇവയിലേതെങ്കിലും ഉണ്ടെങ്കിൽ യൂറോളജിസ്റ്റിനെ കാണുക.
Please bring previous prescriptions, scan reports (ultrasound / CT), blood and urine test results, discharge summaries and a list of medicines you currently take.
പഴയ കുറിപ്പടികൾ, സ്കാൻ റിപ്പോർട്ടുകൾ (അൾട്രാസൗണ്ട് / CT), രക്ത-മൂത്ര പരിശോധനാ ഫലങ്ങൾ, ഡിസ്ചാർജ് സമ്മറി, ഇപ്പോൾ കഴിക്കുന്ന മരുന്നുകളുടെ ലിസ്റ്റ് എന്നിവ കൊണ്ടുവരിക.
Yes. All consultations – especially for sexual health and infertility – are handled with complete privacy and respect.
അതെ. എല്ലാ കൺസൾട്ടേഷനുകളും – പ്രത്യേകിച്ച് ലൈംഗിക ആരോഗ്യം, വന്ധ്യത എന്നിവ – പൂർണ്ണ സ്വകാര്യതയോടെയും ബഹുമാനത്തോടെയും കൈകാര്യം ചെയ്യുന്നു.
Kidney Stones & Prostate · കിഡ്നി സ്റ്റോൺ, പ്രോസ്റ്റേറ്റ്
No. Many small stones pass on their own with medicines and fluids. Procedures such as RIRS, URS or PCNL are advised when a stone is large, blocks urine flow, causes infection or repeated pain.
വേണ്ട. ചെറിയ കല്ലുകൾ പലതും മരുന്നും ധാരാളം വെള്ളവും കൊണ്ട് തനിയെ പോകും. കല്ല് വലുതാണെങ്കിലോ മൂത്രം തടയുന്നുണ്ടെങ്കിലോ അണുബാധയോ ആവർത്തിക്കുന്ന വേദനയോ ഉണ്ടെങ്കിലോ മാത്രം RIRS, URS, PCNL പോലുള്ള ചികിത്സ നിർദ്ദേശിക്കും.
These procedures are done under anaesthesia through the natural urinary passage, with no external cut. Most patients have only mild discomfort afterwards and a short hospital stay.
അനസ്തേഷ്യ നൽകി, പുറമേ മുറിവില്ലാതെ മൂത്രനാളിയിലൂടെയാണ് ഇത് ചെയ്യുന്നത്. മിക്കവർക്കും ശേഷം ചെറിയ അസ്വസ്ഥത മാത്രം; ആശുപത്രി വാസവും കുറവ്.
Both treat an enlarged prostate from inside the urethra. TURP cuts away prostate tissue in pieces, while HoLEP uses a holmium laser to shell out the obstructing tissue. The doctor will advise which suits your prostate size and health.
രണ്ടും പ്രോസ്റ്റേറ്റ് വീക്കത്തിന് മൂത്രനാളിയിലൂടെ ചെയ്യുന്ന ചികിത്സകളാണ്. TURP-ൽ തടസ്സമുണ്ടാക്കുന്ന ഭാഗം ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റുന്നു; HoLEP-ൽ ലേസർ ഉപയോഗിച്ച് ആ ഭാഗം മുഴുവനായി അടർത്തിമാറ്റുന്നു. പ്രോസ്റ്റേറ്റിന്റെ വലിപ്പവും ആരോഗ്യവും നോക്കി ഡോക്ടർ അനുയോജ്യമായത് നിർദ്ദേശിക്കും.
Surgery & Recovery · ശസ്ത്രക്രിയയും സുഖം പ്രാപിക്കലും
Small incisions, magnified vision and precise instruments generally mean less pain, less blood loss, smaller scars and a faster return to normal activities compared with open surgery.
ചെറിയ മുറിവുകൾ, വലുതാക്കിയ കാഴ്ച, കൃത്യതയുള്ള ഉപകരണങ്ങൾ – തുറന്ന ശസ്ത്രക്രിയയെക്കാൾ വേദനയും രക്തനഷ്ടവും പാടും കുറവ്, വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങാം.
For suitable tumours, a partial nephrectomy removes only the tumour and preserves the healthy kidney. Whether this is possible depends on the tumour's size and position.
അനുയോജ്യമായ മുഴകളിൽ, പാർഷ്യൽ നെഫ്രക്ടമിയിലൂടെ മുഴ മാത്രം നീക്കി ആരോഗ്യമുള്ള വൃക്ക ഭാഗം സംരക്ഷിക്കാം. ഇത് സാധ്യമാണോ എന്നത് മുഴയുടെ വലിപ്പത്തെയും സ്ഥാനത്തെയും ആശ്രയിച്ചിരിക്കും.
Often, yes. Causes such as varicocele can be corrected surgically, and procedures like TESA or M-TESE can retrieve sperm for assisted reproduction even when none is seen in the semen.
പലപ്പോഴും സാധിക്കും. വെരിക്കോസീൽ പോലുള്ള കാരണങ്ങൾ ശസ്ത്രക്രിയയിലൂടെ ശരിയാക്കാം. ശുക്ലത്തിൽ ബീജം കാണാത്തവരിൽ പോലും TESA, M-TESE വഴി ബീജം എടുത്ത് IVF / ICSI ചികിത്സയ്ക്ക് ഉപയോഗിക്കാം.
Appointments · അപ്പോയിന്റ്മെന്റ്
Use the appointment page to send a request, or call 77363 67020 (private consultation), Deepa Hospital, Haripad on 80759 18585 or MGM Muthoot Hospitals, Kozhencherry on 0468 354 4000. The team will confirm your slot.
അപ്പോയിന്റ്മെന്റ് പേജിലൂടെ അപേക്ഷ അയക്കുക, അല്ലെങ്കിൽ 77363 67020 (സ്വകാര്യ കൺസൾട്ടേഷൻ) / ഹരിപ്പാട് ദീപ ഹോസ്പിറ്റൽ 80759 18585 / എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റൽ 0468 354 4000 എന്ന നമ്പറിൽ വിളിക്കുക. സമയം ടീം വിളിച്ച് ഉറപ്പിക്കും.
For severe pain, inability to pass urine, heavy bleeding or injury, call Deepa Hospital, Haripad on 80759 18585 or MGM Muthoot Hospitals, Kozhencherry on 0468 354 4000, or go directly to the nearest hospital's emergency department.
കഠിന വേദന, മൂത്രം പോകാതിരിക്കൽ, കൂടുതൽ രക്തസ്രാവം, പരിക്ക് എന്നിവയുണ്ടെങ്കിൽ ഹരിപ്പാട് ദീപ ഹോസ്പിറ്റലിൽ 80759 18585 / കോഴഞ്ചേരി എം.ജി.എം മുത്തൂറ്റ് ഹോസ്പിറ്റലിൽ 0468 354 4000 എന്ന നമ്പറിൽ വിളിക്കുക, അല്ലെങ്കിൽ നേരിട്ട് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിൽ എത്തുക.